കോട്ടയം: എന്‍.ജി.ഒ.യൂണിയന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് സ.മാത്യു സഖറിയ (83) അന്തരിച്ചു. മണര്‍കാട് വെട്ടിക്കുന്നേല്‍ കുടുംബാംഗമാണ്. എളിക്ക് പരിക്കേറ്റ ഇദ്ദേഹം വടവാതൂര്‍ വെല്‍ഫാസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച നടത്തിയ ഓപ്പറേഷന് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മരണമടയുകയായിരുന്നു. റവന്യു വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഡെപൂട്ടി കളക്ടറായിട്ടാണ് വിരമിച്ചത്. സംസ്‌കാരം ഞായറാഴ്ച 3.30 ന് മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ: ശോശാമ്മ മാത്യു മണര്‍കാട് അട്ടാര്‍ വയലില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപ, ദിലീപ് (സഹ്യ ഹില്‍ പ്രൊഡ്യൂസ്, മണര്‍കാട്) മരുമക്കള്‍: സജി (പുള്ളോലിക്കല്‍,തോട്ടയ്ക്കാട്), ഷാജി (ചാലിശ്ശേരി, കുന്നംകുളം).