പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി. ജിദ്ദയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഒരു കിലോ സ്വര്‍ണ ബിസ്‌കറ്റുകളുമായി എത്തിയ തൃശൂര്‍ വണ്ടൂര്‍ സ്വദേശിയാണ് പിടിയിലായത്. സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിലവരും. തേയിലപ്പൊടി പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍

ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസത്തിനായി സമാഹരിച്ച് പണം ഉപയോഗിച്ചാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു. സ്വര്‍ണ്ണം വാങ്ങിയത് പണമായി കൊണ്ടുവരുവാനുള്ള ബുദ്ധിമുട്ട് മൂലമാണെന്നാണ് ഇയാള്‍ പറയുന്നത്.