ശ്രീശാന്തിന്റെ വീടിന് തീപിടിച്ചു; ആളപായം ഇല്ല

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം.

വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. അപകട സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിന് സമീപമുളള ശ്രീശാന്തിന്റെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. സംഭവ സമയത്ത് ശ്രീശാന്ത് വീട്ടിലുണ്ടായിരുന്നില്ല.

ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് രണ്ടാംനിലയില്‍ ഉറങ്ങുകയായിരുന്ന കുട്ടികളെയും ഭാര്യയെയും രക്ഷപ്പെടുത്തിയത്.

ശ്രീശാന്തിന്റെ വീടിന് സമീപത്ത് വലിയ വെളിച്ചം കണ്ടതിനാല്‍ പന്തികേട് തോന്നി പെട്ടെന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി രേഖ പറഞ്ഞു.

തൃക്കാക്കര ഗാന്ധി നഗര്‍ നിലയത്തിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. തീപിടിത്ത കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വഴിയോ ആകാം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here