അഴിമതി മുക്ത കേരളം സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായി

കണ്ണൂര്‍: രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ പൂര്‍ണമായും അഴിമതി തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി ഇപ്പോഴും നിലനില്‍ക്കുന്നു.

അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ വിജിലന്‍സിന് പ്രധാന പങ്ക് വഹിക്കാനാകുമെന്നും വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ എത്തുന്ന ജനങ്ങള്‍ക്ക് ദുരനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ കൂട്ടില്‍ അകപ്പെടുന്ന അവസ്ഥ കേരളത്തില്‍ ഇല്ലെന്നും കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ കണ്ണൂര്‍ യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News