ലോകത്തിലെ പ്രധാന ‘ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍’ കേന്ദ്രങ്ങള്‍

നൗഷിമ ഐലന്‍ഡ്

ആധുനിക കലാ ആസ്വാദകരുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് നൗഷിമ ഐലന്‍ഡ്.ജപ്പാനിലെ സെത്തോ സീയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആര്‍ട്ട് ഹൗസ് പ്രൊജക്ടിലാണ് ഇവിടുത്തെ പ്രധാനപ്പെട്ടതും മനോഹരവുമായ ഇന്‍സ്റ്റലേഷനുകള്‍ ഉള്ളത്. ഏകദേശം 650രൂപയാണ് ഇവിടേക്കുള്ള പ്രവേശനഫീസ്.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്താല്‍ ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കാവുന്നതാണ്. ആര്‍ട്ട് ഹൗസിലേക്ക്
കയറി ചെല്ലുല്‍മ്പോള്‍ തന്നെ കാണുന്ന അദ്ഭുത സൃഷ്ടികള്‍ ആരെയും ആകര്‍ഷിക്കും.

ലേക്ക് ബല്ലാര്‍ഡ്

പശ്ചിമ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്ഫീല്‍ഡുകളിലാണ് ലേക്ക് ബല്ലാര്‍ഡ് സ്ഥിതി ചെയ്യുന്നത്. കല്‍ഗൂര്‍ഗിയില്‍ നിന്ന് വടക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെയെത്താന്‍ സാധിക്കും . ഇവിടെയുള്ള പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വരണ്ടുണങ്ങിയ കായലില്‍ നിന്നും പൊങ്ങിവരുന്നത് പോലെയാണ് . ഇത്തരത്തിലുള്ള നിരവധി പ്രതിമകളാണ് ഇവിടെയുള്ളത്.

ആന്റണി ഗോര്‍മെലിയുടെ ഇന്‍സൈഡ് ഓസ്‌ട്രേലിയ എന്ന പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 1900കളില്‍ സ്വര്‍ണ്ണ ഖനികള്‍ ആയിരുന്ന പ്രധാന നഗരങ്ങളും പുരാതന ശവകല്ലറകളും ഇവിടെയുള്ള യാത്രയില്‍ കാണാം . കാലാവസ്ഥാ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതിരാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞോ ഇവിടെ സന്ദര്‍ശിക്കുന്നതാണ് ഉത്തമം.

സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍

ന്യൂയോര്‍ക്കിലെ മൗണ്ടന്‍വില്ലെയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഓപ്പണ്‍എയര്‍ മ്യൂസിയമാണ് സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍. 500 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഫ്രാന്‍സിലെ ചാരെന്റെ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ നഗരമാണ് അംഗോലേമെ. പതിനാലാം നൂറ്റാണ്ടില്‍ പേപ്പര്‍ നിര്‍മ്മാണത്തിന്റെയും പ്രിന്റിംഗിന്റെയും പ്രധാന കേന്ദ്രമാണ് അംഗോലേമെ.

ഇന്റര്‍നാഷണല്‍ കോമിക്‌സ് ട്രിപ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ നഗരത്തില്‍ കോമിക്‌സ് ട്രിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. മ്യൂറല്‍ പെയിന്റേഴ്‌സിന്റെ സംഘടനയായ സൈറ്റ് ഡി ക്രിയേഷന്‍, നഗരത്തിലെ ചുവരുകളൊക്കെ അവരുടെ സൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പെയ്ന്റഡ് വാള്‍ ട്രെയിലില്‍ ഏകദേശം ഇരുപതോളം മ്യൂറല്‍ പെയ്ന്റിംഗുകള്‍ കാണാം.

ലണ്ടനിലെ മസ്തബ

ലണ്ടനിലെ ഹൈഡ് പാര്‍ക്കിലെ സെര്‍ഫന്റൈന്‍ കായലിന്റെ തീരത്താണ് പ്രശസ്ത ഇന്‍സ്റ്റലേഷനായ മസ്തബയുള്ളത്. പല നിറങ്ങളുള്ള ബാരലുകള്‍ തൂക്കിയിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ക്രിസ്റ്റോ എന്ന കലാകാരനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ഒരു വീടിന്റെ ആകൃതിയിലാണ് ഈ സൃഷ്ടിയുള്ളത്.ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലൈറ്റ് ആര്‍ട്ട് ദുബായ് എന്ന പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ലോക ശ്രദ്ധ നേടിയിരുന്നു .

ലൈറ്റ് ആര്‍ട്ട്

ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബായ് എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചത് .കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സ്റ്റലേഷനെന്ന് ദുബായ് ടൂറിസം .വകുപ്പ് വ്യക്തമാക്കി.ലോകപ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബായിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതികവിദഗ്ധനുംകൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ഇത് ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.

കൊക്കദാമ ഇസ്റ്റലേഷന്‍

അതുപോലെപതിനാറാം നൂറ്റാണ്ടില്‍ ജപ്പാനില്‍ ആരംഭിച്ച സസ്യകലയാണ് കൊക്കദാമ ഇസ്റ്റലേഷന്‍. മണ്ണുകൊണ്ട് നിര്‍മിച്ച ഒരു ബോളിനുള്ളില്‍ കലാപരമായ വിവിധയിനം ചെടികളെ വളര്‍ത്തി അതിനുമുകളില്‍ ഈര്‍പ്പത്തിന് വേണ്ടി പായല്‍ പൊതിഞ്ഞാണ് ഈ മനോഹര സംവിധാനം നിര്‍മിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News