അതിരൂപത ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി

എറണാകുളം -അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് സെഷന്‍സ് കോടതി. കര്‍ദിനാള്‍ അടക്കം മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടമാണ് കോടതി വിധി.

മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.എന്നാല്‍ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നും വിചാരണ നേരിടണമെന്നുമുള്ള ഉത്തരവ് സെഷന്‍സ് കോടതി ശരിവയ്ക്കുകയായിരുന്നു.

തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിയാണ് വിധി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here