കവളപ്പാറയില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി കെ ടി ജലീല്‍

കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് കാണാതായവരുടെ കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. അവസാന ആളെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കവളപ്പാറയില്‍ എല്ലാവകുപ്പുകളും ഏകോപിച്ച് മികച്ച പ്രവര്‍ത്തനം നടത്താനായി. പുനരധിവാസം സാധ്യമാകുംവരെ ഏല്ലാവര്‍ക്കും താല്‍ക്കാലിക താമസം സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതേസമയം കവളപ്പാറിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് അവരുടെ കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

പതിനൊന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മുഴുവന്‍ പേരെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 224 കുടുംബങ്ങളെ ജില്ലയില്‍ പുനരധിവസിപ്പിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്‍കും. കാണാതായവരുടെ ബന്ധുക്കള്‍ക്കും സഹായം ലഭ്യമാക്കും.

മൃതദേഹം കിട്ടിയില്ലെങ്കിലും ആശ്രിതര്‍ക്കുള്ള ധനസഹായത്തില്‍ തടസ്സമുണ്ടാവില്ല. മലപ്പുറം ജില്ലയിലെ അപകടസാധ്യതയുള്ള മുഴുവന്‍ സ്ഥലങ്ങളും വിദഗ്ദ്ധ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അവലോകയോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. യോഗത്തില്‍ ജില്ലാകക്ടര്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here