കേരള മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം എം. മുഹമ്മദ് റാഫി വീണ്ടും ക്ലബിലേക്ക് മടങ്ങിയെത്തുന്നു. എത്ര നാളത്തെ കരാറിലാണ് റാഫി എത്തുകയെന്നത് വ്യക്തമല്ല . ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ എഎഫ്‌സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരികെ എത്തിച്ചതെന്നാണ് വിവരം.
2016 ഫൈനലിലേത് ഉള്‍പ്പെടെ 6 ഗോളുകള്‍ നേടിയിരുന്നു.

പ്രഥമ ഐഎസ്എല്ലില്‍ എടികെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയില്‍ എഫ് സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഹെഡര്‍ ഗോളുകളിലൂടെ ശ്രദ്ധേയനായ റാഫി ഹെഡ് മാസ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്.