നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെന്ന പ്രചാരണങ്ങളെ തള്ളി കുടുംബവും നാട്ടുകാരും; പൊലീസ് എത്തിയത് സഹായിക്കാന്‍

തുഷാര്‍ കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ തൃശൂര്‍ പുതിയ കാവിലെ വീട്ടില്‍ പൊലീസ് റെയ്ഡ് എന്ന പ്രചാരണങ്ങളെ പൂര്‍ണമായും തള്ളുകയാണ് നാസിലിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും തുഷാറിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘം സഹായ വാഗ്ദാനം നല്‍കിയാണ് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാജ പ്രചരണങ്ങളെ കുറിച്ച് നാസിലിന്റെ കുടുംബത്തിന്റെ വാക്കുകളാണിത്. എന്‍ഡിഎ നേതാവ് കൂടിയായ തുഷാര്‍ ദുബായില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മതിലകം പൊലീസ് നാസിലിന്റെ വീട്ടില്‍ എത്തിയത്.

നാസിലിന്റെ ഉമ്മയും വാപ്പയും അടക്കമുള്ള കുടുംബാംഗങ്ങളോട് സംസാരിച്ച പൊലിസ് എന്ത് അടിയന്തര ആവശ്യത്തിനും വിളിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ ശേഷം അത്യാവശ്യം മൈബൈല്‍ ഫോണ് നമ്പറുകളും നല്‍കിയാണ് മടങ്ങിയത്. പൊലീസ് എത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്ന് നാസിലിന്റെ ഉമ്മ റാബിയയും പറയുന്നു.

സത്യം ഇതായിരിക്കെ പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നാണ് നാട്ടുകാര്‍ക്കും പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News