തുഷാര്‍ അറസ്റ്റിലായ ചെക്ക് കേസ് ഒത്തു തീര്‍പ്പാകും; നടക്കുന്നത് തിരക്കിട്ട ശ്രമങ്ങള്‍

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ ചെക്ക് കേസ് ദിവസങ്ങള്‍ക്കകം ഒത്തു തീര്‍പ്പാകും. അജ്മാന്‍ കോടതി കേസ് പരിഗണിക്കുന്ന തിങ്കളാഴ്ചക്കകം തന്നെ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ ചെക്ക് കേസില്‍ പരാതിക്കാരനായ തൃശൂര്‍ മതിലകം സ്വദേശി അബ്ദുല്‍ നാസില്‍ ഒത്തു തീര്‍പ്പിന് സമ്മതിച്ചതോടെയാണ് കേസ് രമ്യമായി പരിഹരിക്കാന്‍ വഴി തെളിഞ്ഞത്.

കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും അബ്ദുല്‍ നാസിലും ഇത് സംബന്ധിച്ച് നേരിട്ട് കണ്ടു സംസാരിച്ചു. കേസില്‍ ഒത്തു തീര്‍പ്പിന് തയ്യാറാണെന്ന് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചു. തുഷാറിന്റെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പ് യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനായിരുന്ന നാസില്‍ അബ്ദുല്ല ഒന്‍പത് മില്ല്യന്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസാണ് തുഷാറിനെതിരെ നല്‍കിയിരുന്നത്.

ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടു ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ ഒത്തു തീര്‍പ്പിനുള്ള കാര്യങ്ങള്‍ നീക്കിയത്.

അജ്മാന്‍ കോടതി കേസ് പരിഗണിക്കുന്ന തിങ്കളാഴ്ചക്കകം തന്നെ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള തിരക്കിട്ട ശ്രമമാണ് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തീരുമാനിച്ച സാഹചര്യത്തില്‍, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാനാകും.

തുഷാര്‍ വെള്ളാപ്പള്ളിയുടെ പാസ്‌പോര്‍ട് കോടതിയിലാതിനാല്‍ നിയമനടപടികള്‍ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല എന്നത് കൊണ്ടും കേസ് പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News