കഴക്കൂട്ടം ചെമ്പഴന്തി ആഹ്ലാദപുരം ജമാഅത്തിന് എതിർ വശത്തെ റോഡരുകിൽ ചിതറി കിടന്ന രൂപത്തിലാണ് കഴിഞ്ഞ 22 തീയതി രാത്രി 7 മണിയോടെ നോട്ടുകെട്ടുകൾ  പത്രപ്രവർത്തകൻ  സജാദ് ഷാജഹാന് ലഭിച്ചത്.

പള്ളിയിലെ നമസ്ക്കാരത്തിന് ശേഷം പുറത്തിറിങ്ങിയ സജാദിന്റെ ശ്രദ്ധയിൽ നോട്ടുകൾ പതിയുകയായിക്കുന്നു.

പ്രാഥമികമായ പരിശോധനയിൽ തന്നെ വലിയ തുകയാണ് ലഭിച്ചതെന്ന് മനസിലായി .റോഡിന്റെ അരികിൽ കിടന്ന പണം അപ്പോൾ തന്നെ വാരിയെടുത്ത് കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ജെ.എസ് പ്രവീണിനെ ഏൽപ്പിക്കുകയായിരുന്നു.

(റോഡരുകിൽ നിന്ന് ലഭിച്ചത് എത്ര രൂപയെന്ന് അറിയാമെങ്കിലും അത് തെളിവ് ആയി മാറും എന്നതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല). പണത്തിന്റെ ഉടമസ്ഥർ തെളിവുമായി സമീപിച്ചാൽ മടക്കി നൽകുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു