കാറില്‍ തട്ടികൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ 2 ട്രാന്‍സ്‌ജെന്‍നേഴ്‌സിനെ കുത്തി പരുക്കേല്‍പ്പിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്ത് താമസിക്കുന്ന അമ്മു (27), മൃദുല (40) എന്നിവരെയാണ് കാറിലെത്തിയ സംഘം കുത്തി പരുക്കേല്‍പ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ തിരൂര്‍ ടൗണ്‍ ഹാളിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്.

ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ മൂന്നംഗ സംഘം റോഡരികില്‍ നില്‍ക്കുകയായിരുന്ന അമ്മുവിനോടും മൃദുലയോടും കാറില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് അക്രമിസംഘം കാറില്‍ നിന്നിറങ്ങി ഇരുവരേയും മര്‍ദ്ദിക്കുകയും കാറിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതിനെ തുടര്‍ന്നാണ് അമ്മുവിന് ആദ്യം കുത്തേറ്റത്.

വയറ്റില്‍ സാരമായി കുത്തേറ്റവീണ അമ്മുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൃദുലയേയും കുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമായതിനാല്‍ അമ്മുവിനെ കോഴികോട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.