മദ്യലഹരിയില്‍ വീട്ടുകാരെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം; ഒടുവില്‍ യുവാവിന് ദാരുണമരണം

വീട്ടുകാരെ ഭയപ്പെടുത്താന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം കളിച്ച യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. മദ്യലഹരിയില്‍ വീട്ടുകാരെ പേടിപ്പിക്കാന്‍ കിണറ്റിലേക്ക് ചാടുന്നതായി കാണിച്ചശേഷം അരകല്ല് കിണറ്റിലിടാന്‍ ശ്രമിച്ച യുവാവാണ് കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചത്. കുമളി അട്ടപ്പളളം സ്വദേശി എടക്കര സാബുവാണ് മരിച്ചത്.

ഇടുക്കി അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കും കഴിഞ്ഞിരുന്ന ഇയാള്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം നടന്ന വ്യാഴാഴ്ച്ചയും പതിവ് പോലെ ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ മാതാപിതാക്കള്‍ ഇയാളെ പുറത്താക്കി വാതിലടക്കുകയായിരുന്നു.

ഇതോടെ വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടുമെന്ന് സാബു ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍
അരികിലിരുന്ന അരകല്ലെടുത്ത് കിണറ്റിലിടാന്‍ ശ്രമിക്കുന്നതിനിടെ സാബു കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

കിണറിന് ചുറ്റുമതിലുണ്ടായിരുന്നില്ലെന്നതാണ് അപകടമുണ്ടാകാനിടയാക്കിയത്. സംഭവം അടുത്ത വീടിന്റെ ടെറസ്സിലിരുന്ന് കണ്ട അയല്‍വാസിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News