സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനമിറങ്ങി.

വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടായ പ്രദേശങ്ങളാണ് ദുരന്തബാധിത പട്ടികയിലുള്ളത്. മലപ്പുറം , വയനാട് ജില്ലകളെ പൂർണമായി ദുരന്തബാധിതമായി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ 13 ജില്ലകളിലാണ് അതിതീവ്ര മ‍ഴ, വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ എന്നിവ നാശം വിതച്ചത്. ഇതിൽ വടക്കൻ ജില്ലകളിൽ വ്യാപമായി ഉണ്ടായ ഉരുൾപ്പൊട്ടൽ നിരവധി ജീവനുകളും കവർന്നു.

ദുരന്ത നിവാരണ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചത്.

ഉരുൾപ്പൊട്ടൽ ആകെ തകർത്ത മലപ്പുറം, വയനാട് ജില്ലകളെ പൂർണമായി ദുരന്തബാധിതമായി പ്രഖ്യാപിച്ചു. കാസർകോട് 61 വില്ലേജുകൾ, കണ്ണൂർ 95, വയനാട് 49, മലപ്പുറം 138, പാലക്കാട് 124, കോ‍ഴിക്കോട് 115, തൃശൂർ 215, എറണാകുളം 62, ഇടുക്കി 38, കോട്ടയം 59, ആലപ്പു‍ഴ 55, പത്തനംത്തിട്ട 22, കൊല്ലം 5 ഇങ്ങനെയാണ് വില്ലേജുകളുടെ കണക്കുകൾ.

പ്രളയബാധിത വില്ലേജുകളുടെ വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി മൊറട്ടോറിയം സംബന്ധിച്ചുള്ള വിഷയം ഉടൻ ചർച്ച ചെയ്യും.

ക‍ഴിഞ്ഞ ദിവസം ചേർന്ന എസ്.എൽ.ബി.സി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരുന്നു. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാരും ഉടൻ എസ്.എൽ.ബി.സി ചേർന്ന് തുടർ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News