തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികൾക്ക്‌ സഹായം നൽകിയെന്ന്‌ സംശയിക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ്‌ കസ്റ്റഡിയിലെടുത്തത്‌.

ഇയാളെ തമിഴ്‌നാട്‌ പൊലീസിന്‌ കൈമാറും. രണ്ട്‌ ദിവസം മുമ്പാണ്‌ ഇയാൾ ബഹ്‌റൈനിൽ നിന്ന്‌ കൊച്ചിയിലെത്തിയത്‌. ഇയാളുടെ കൂടെയുണ്ടായിരുന്ന സുൽത്താൻ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.