പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം വിതരണം ചെയ്യും

പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം വിതരണം ചെയ്യും. അടിയന്തിര സഹായമായ പതിനായിരം രൂപയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം ആദ്യ ഘട്ടത്തിൽ ലഭിക്കുക.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഓരോ ദുരന്തബാധിത കുടുംബത്തിനും 10,000 രൂപ വീതം അടിയന്തര സഹായം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ രണ്ടംഗസമിതിയേയും ചുമതലപ്പെടുത്തിയിരുന്നു.

ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതി തയാറാക്കിയ പട്ടികയിൽ നിന്നും അർഹരായ കുടുംബങ്ങളുടെ പട്ടിക പൂർത്തിയാക്കും. തുടർന്ന് ഇൗ മാസം 29 മുതൽ അടിയന്തര സഹായം വിതരണം ചെയ്യാനാണ് തീരുമാനം.

ഈ രീതിയിൽ ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്ക് നൽകും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരെ കണ്ടെത്താനുള്ള സർവ്വേ ഈ മാസം തന്നെ പൂർത്തിയാക്കും.

ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സർവ്വേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ച ശേഷം അവർക്ക് തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം.

അവർക്കുണ്ടായ നഷ്ടം വിലയിരുത്തി സർക്കാർ നേരിട്ട് സഹായം നൽകും. ഇക്കാര്യത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദേശം. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവ്വേ ഈ മാസം തന്നെ പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചു.

ദുരന്തബാധിതർക്ക് അടിയന്തരസഹായമായ 10,000 രൂപ വീതവും, പൂർണമായി തകർന്നതും വാസയോഗ്യമല്ലാത്തതും 75 ശതമാനത്തിൽ അധികം നാശനഷ്ടമുള്ള വീടുകളിൽ താമസിക്കുന്നവർക്കും നാലുലക്ഷം രൂപ നൽകാനാണ് സർക്കാർ തീരുമാനം.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തിൽ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും പുറമ്പോക്കിൽ താമസിക്കുന്നവർക്കും അർഹതയുണ്ടെന്ന് സർക്കാർ വിശദീകരിച്ച് ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News