സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) യെയാണ് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങളുള്ള അനീഷ് കുമാര്‍ (34) കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ അനീഷ് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ വാര്‍ഡിലെ മുന്‍ മെമ്പറുടെ വീട്ടിലേക്ക് പോവുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെമ്പറാണ് അനീഷിനോട് പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് അനീഷ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.