ബംഗാളിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം

ബംഗാളിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്തുമുന്നണിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്  സോണിയാ ഗാന്ധി  അനുമതി നൽകി.

മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭ  ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ നേരത്തെ ധാരണയായിരുന്നു. പശ്ചിമബംഗാളിൽ തൃണമൂൽ വിരുദ്ധ വോട്ടുകൾ ബി ജെ പിയിലേക്ക് പോകുന്നത്  തടയാൻ അടുത്ത തിരഞ്ഞെടുപ്പിൽ സി പി എമ്മുമായി സഖ്യത്തിലേർപ്പെടാനാണ് കോൺഗ്രസ് നീക്കം.

ബി ജെ പി യെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന മമത ബാനർജിയുടെ ആവശം തള്ളിയാണ് കോൺഗ്രസ് സി പി എമ്മുമായി  ധാരനായിലെത്താൻ കോണ്ഗ്രസ് ശ്രമം. ഇടതുപക്ഷത്തിന് സമ്മതമാണെങ്കില്‍ സഖ്യമുണ്ടാക്കാന്‍ സോണിയാഗാന്ധി അനുമതി നല്‍കിയതായി ബംഗാൾ പി സി സി പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത് നടക്കാതിരിക്കുന്ന നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ സി.പി.ഐ.എം കരിംപൂര്‍ സീറ്റില്‍ മത്സരിക്കും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. സോണിയ പച്ചക്കൊടി വീശിയെങ്കിലും സി പി ഐഎം ഇക്കാര്യം ആലോചിച്ച ശേഷം മാത്രമാകും ഒരു തീരുമാനത്തിൽ എത്തുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ധാരണ ആയേങ്കിലും കോണ്ഗ്രസ് നിലപാടുകൾ കാരണമായിരുന്നു സഖ്യനീക്കം തകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here