
കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് വൈകുന്നേരം കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ചെണ്ടുവരെ സ്വദേശിയായ നവീന്‍ തോമസ് ആശുപത്രിയിലെത്തി ബഹളംവെച്ചതാണ് സംഭവങ്ങളുടെ തുടക്കം.
ആദ്യം ഇത് തമാശയാണെന്ന് ആശുപത്രി അധികൃതര്‍ കരുതിയെങ്കിലും സംഭവം പിന്നീട് വഷളാവുകയായിരുന്നു. ടൂര്‍പോകാന്‍ ഭാര്യയും സമ്മതിച്ചിരുന്നില്ല
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ പ്രസവിച്ചത്.
ഇതിന്റെ സന്തോഷത്തില്‍ അടുത്തുള്ള ബാറില്‍ പോയി നവീനും കൂട്ടുകാരനും മദ്യപിക്കുകയും തുടര്‍ന്ന് ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബര്‍ റൂമില്‍ തള്ളിക്കയറാനും ശ്രമം നടത്തുകയായിരുന്നു.
ഈ പ്രവൃത്തി ജീവനക്കാര്‍ തടയുകയും സംഭവം വാക്കുതര്‍ക്കത്തിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവാവ് വീണ്ടും ബഹളം വയ്ക്കുകയായിരുന്നു.
ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവര്‍ക്കെതിരേയും കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here