കൊച്ചി: കേസില്‍പെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള പദ്ധതി നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നോര്‍ക്കാ റൂട്‌സ് മേഖലാ ഓഫീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് വേണ്ടി എന്‍ആര്‍ഐ ഇന്‍വെസ്റ്റ് മെന്റ് കമ്പനി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എംപി, മുന്‍ എംപി പി രാജീവ്, ഏഇഉഅ ചെയര്‍മാന്‍ വി സലീം, മുന്‍ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.