ദുരന്തത്തിന്റെ പതിനാറാം ദിനത്തിലും പ്രിയപ്പെട്ടവരെ തേടി കവളപ്പാറ

യന്ത്രക്കൈകള്‍ വകഞ്ഞുമാറ്റുമ്പോള്‍ മണ്ണില്‍ തെളിയുന്ന അവശേഷിപ്പുകളില്‍ ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ് ഇപ്പോള്‍ കവളപ്പാറയിലുള്ളത്. ദുരന്തത്തിന് ശേഷം പതിനാറാം ദിവസവും പ്രിയപ്പെട്ടവരെ തേടുകയാണ് ഗ്രാമം. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനിയും കണ്ടെത്താന്‍ ബാക്കിയായ 11 പേര്‍ക്കായി തെരച്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല.

59 പേര്‍ കാണാമറയത്തായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 48 പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. ജിഷ്ണ (21), ശ്യാംരാജ് (15), കാര്‍ത്തിക് (15), കമല്‍ (13), ഒടുക്കന്‍ കുട്ടി (50), ശ്രീലക്ഷ്മി (14), ഇമ്പിപ്പാലന്‍ (69), സുബ്രഹ്മണ്യന്‍ (30), പെരകന്‍ (65), സുജിത്ത് (19), ശാന്തകുമാരി (37) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

മുത്തപ്പന്‍ മലയടിവാരത്ത്, ദുരന്തഭൂമിയില്‍ 90 ശതമാനവും മണ്ണുമാന്തി നോക്കി. ഉറവകള്‍ പതിച്ച് വെള്ളക്കെട്ടായ സ്ഥലങ്ങളിലും തോടിനോടുചേര്‍ന്നും തെരച്ചില്‍ തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here