തിരുവനന്തപുരം: പാലായില്‍ മാത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാലാക്ക് മുന്നേ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിയിരിക്കെ പാലായില്‍ മാത്രം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുഷ്ടലാക്കോടെയാണെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പിന് ഇടതുപക്ഷം സജ്ജമാണെന്നും കോടിയേരി പറഞ്ഞു.

പാലായില്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയുടേയും പിജെ ജോസഫിന്റേയും നേൃത്വത്തില്‍ രണ്ട് പാര്‍ട്ടി പോലെയായ സാഹചര്യത്തില്‍ ഏത് പാര്‍ട്ടിയെ പിന്തുണക്കുമെന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധിയെന്നും കോടിയേരി പറഞ്ഞു.