കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും; സാമ്പത്തിക മാന്ദ്യത്തില്‍ ലോകവ്യാപാരവിപണി

യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ചൈനയും യുഎസുമായുള്ള വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, ചൈനയിലുള്ള സ്വകാര്യ കമ്പനികള്‍ക്കുമേല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ പ്രതികരണം നല്‍കിയിട്ടില്ല.

കൂടാതെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം തീരുവ വര്‍ധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ചൈനയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ട്രംപ് ആരോപിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ രണ്ടു പ്രബലശക്തികള്‍ തമ്മില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച വ്യാപാരയുദ്ധം വീണ്ടും മുറുകിയത് ലോകത്തെ പ്രധാന ഓഹരി ഇടപാടുകളെയും ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News