തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; ആശങ്കപ്പെടേണ്ടെന്ന് പൊലീസ്

തൃശൂര്‍ കയ്പമംഗലം കുരീപ്പുഴയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയകരമായ നിലയില്‍ ബോട്ടുകള്‍ കണ്ടതോടെ തീരദേശ സംരക്ഷണ സമിതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരദേശം. ബോട്ടുകള്‍ ചാവക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.

ചാവക്കാട് പൊലീസ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയാണ്. ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തിയ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്തുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News