കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള 10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്തംബര്‍ ഏഴിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ക്യാമ്പ് വിട്ടവര്‍ക്കും ഈ തുക നല്‍കും. ക്യാമ്പുകളില്‍ എത്താത്ത ദുരിതബാധിതര്‍ക്കും ആശ്വാസം നല്‍കാനാണ് തീരുമാനം. വീടും ഉപജീവനമാര്‍ഗവും നഷ്ടമായവരുടെയും കൃഷിനാശത്തിന്റെയും കണക്കെടുപ്പ് നടന്നുവരികയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 24 വരെ 4461.33 കോടി രൂപ എത്തി. ഇതില്‍ 2276.37 കോടി രൂപ ചെലവഴിച്ചു. 1874.77 കോടി രൂപ റവന്യൂവകുപ്പിന് നല്‍കിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.