സെറീന പറഞ്ഞു; “നിങ്ങള്‍ ഇനി എന്റെ ഒരു മത്സരവും നിയന്ത്രിക്കില്ല”; കാര്‍ലോസ് പുറത്തായി

പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് യു.എസ്. ഓപ്പണില്‍ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ യു.എസ്. ഓപ്പണ്‍ ഫൈനലിനിടെയുണ്ടായ സംഭവവികാസങ്ങളാണ് റാമോസിനെ ഒഴിവാക്കുന്നതില്‍ വഴിച്ചത്. എല്ലാം ഗ്രാന്‍സ്ലാം ഫൈനലുകളും നിയന്ത്രിച്ചിട്ടുള്ള ലോകത്തിലെ രണ്ട് ചെയര്‍ അമ്പയര്‍മാരില്‍ ഒരാളാണ് റാമോസ്.കഴിഞ്ഞ വര്‍ഷം ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്കെതിരേയുള്ള ഫൈനലില്‍ തന്നെ അധിക്ഷേപിക്കുകയും ചോദ്യംചെയ്യുകയും ചെയ്ത സെറീനയ്ക്കെതിരേ റാമോസ നടപടി കൈക്കൊണ്ടിരുന്നു.

റാമോസ് പെനാല്‍റ്റി പോയിന്റ് സമ്മാനിച്ചതിനെ തുടര്‍ന്നാണ് ഒസാക്ക സെറീനയെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയത്. 6-2, 6-4 എന്ന സ്‌കോറിലായിരുന്നു ഒസാക്കയുടെ വിജയം. സെറീനയുടെ ആരാധകരുടെ കൂവിവിളികളുടെ അകമ്പടിയിലാണ് ഒസാക്ക കിരീടം ഏറ്റുവാങ്ങിയത്.

ഒടുവില്‍ സെറീന തന്നെയെത്തി ഒസാക്കയെ സാന്ത്വനിപ്പിക്കുകയായിരുന്നു.ഫൈനലിലെ രണ്ടാം സെറ്റിലാണ് മത്സരത്തിനിടെ പരിശീലകന്‍ ആംഗ്യം കൊണ്ട് നിര്‍ദേശം നല്‍കിയതിന്റെ പേരില്‍ റാമോസ് സെറീനയ്ക്കെതിരേ ആദ്യം കോഡ് വയലേഷന്‍ വാര്‍ണിങ് നല്‍കിയത്. ഇതിനെതിരേ റാക്കറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിനായിരുന്നു രണ്ടാമത്തെ താക്കീത് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News