ചടങ്ങിനിടയിലെ വീഡിയോ ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടി.വി സുഭാഷ്്. കളക്ടറേറ്റില്‍ നടന്ന ചടങ്ങിനിടയിലെ ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അറ്റടപ്പ സ്വദേശിയായ സ്ത്രീയാണ് വേദിയില്‍ കയറി മുഖ്യമന്ത്രിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കൈപിടിച്ച് സംസാരിക്കുന്നതിനിടെ അവര്‍ പെട്ടെന്ന് അകാരണമായി പ്രകോപിതയായി .

മുഖ്യമന്ത്രി പിടിവിടുവിക്കാന്‍ ശ്രമിക്കുകയും സദസില്‍ പോയി ഇരിക്കാന്‍ പറയുകയും ചെയ്തു. കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തട്ടിത്തെറിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നിട്ടും അവരെ സദസില്‍ കൊണ്ടുപോയി ഇരുത്താനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും കളക്ടര്‍ വിശദീകരിക്കുന്നു.

അവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. നേരത്തെ മറ്റ് പല പ്രമുഖരും പങ്കെടുത്ത പരിപാടികളില്‍ അവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു.