യുവാവിനെ കൊലപ്പെടുത്തി കടല്‍ത്തീരത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുന്നപ്ര പറവൂര്‍ തക്കേ പാലയ്ക്കല്‍ ജോണ്‍ പോളിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പുന്നപ്ര പറവൂര്‍ രണ്ടുതൈവെളിയില്‍ മനുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.മൃതദേഹം കടലില്‍ കെട്ടിത്താഴ്ത്തിയെന്നായിരുന്നു ആദ്യം പ്രതികള്‍ പറഞ്ഞത്.

ഇതനുസരിച്ചു നാവികസേന തിരച്ചില്‍ തുടങ്ങാനിരിക്കെയാണ് ജോസഫിന്റെ വെളിപ്പെടുത്തല്‍.ശനിയാഴ്ച പിടിയിലായ പ്രതി ജോസഫ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് പറവൂര്‍ ഗലീലിയ കടപ്പുറത്തിനു സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പറവൂര്‍ രണ്ടു തൈവെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് കൊല്ലപ്പെട്ടത്. കുഴിച്ചിട്ട സംഘത്തിലുണ്ടായിരുന്നയാളാണു ജോണ്‍ പോളെന്നാണു സൂചന.

കഴിഞ്ഞ 19ന് രാത്രി പറവൂരിലെ ബാര്‍ ഹോട്ടലില്‍ തുടങ്ങിയ അടിപിടിയെത്തുടര്‍ന്നു കൊല്ലപെട്ട മനുവിന്റെ മൃതദേഹം പൊന്തുവള്ളത്തില്‍ കയറ്റി കൊണ്ടുപോയി കടലില്‍ കല്ലുകെട്ടി താഴ്ത്തി. സെബാസ്റ്റ്യന്റെ മൊഴി നിര്‍ണായകമാവുകയായിരുന്നു. ഇയാളാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തതും. പത്രോസിനെയും സൈമണിനെയും വെള്ളിയാഴ്ച ഗലീലിയ തീരത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൊച്ചുമോന്‍ അവിടെ ഉണ്ടായിരുന്നു.