കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയർന്നു. രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.

നാളെ പ്രതിനിധി സമ്മേളനം മന്ത്രി രവീന്ദ്രനാഥൻ ഉത്ഘാടനം ചെയ്യും ഡിജിപി ലോക്നാഥ് ബഹ്റ മുഖ്യപ്രഭാഷണം നടത്തും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു പതാക ഉയർത്തിയതോടെ സമ്മേളനം സമാരംഭിച്ചു.

സർവ്വീസിലിരിക്കെ ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്നു ചേർന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത പോലീസ് ഉൾപ്പടെയുള്ള എല്ലാ സേനകൾക്കും ഉണ്ടെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.

ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല കൊല്ലം റൂറൽ എസ്പിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. പൊലീസുകാർക്കെതിരായ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.

പ്രതിനിധി സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥൻ ഉത്ഘാടനം ചെയ്യും, ഡിജിപി ലോക്നാഥ് ബഹ്റ മുഖ്യപ്രഭാഷണം നടത്തും.

പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.യാത്രയയപ്പ് സമ്മേളനത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്പി റഷീദ്,പിജി അനിൽകുമാർ,ജിജു.സി.നായർ തുടങിയവർ പങ്കെടുത്തു.