ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ തെളിവെടുപ്പ് നാളെ തുടങ്ങും.

തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക്പ്രോസിക്യൂഷൻ വിളിപ്പിച്ചു. നാളെ രേഖകളുമായി ഹാജരാകുമെന്ന് പരാതിക്കാരനായ നാസിൽ അബ്ദുല്ല അറിയിച്ചു.

ഒത്തുതീർപ്പ് വ്യവസ്ഥയിലെ കൃത്യതക്ക്‌ ശേഷം മാത്രമാണ് തുടർചർച്ചയെന്നും നാസിൽ അറിയിച്ചു.
ഇതോടെ തുഷാർ വെളളാപ്പള്ളിയുടെ ചെക്ക് കേസ് നീളും.

നാളെ കോടതി നടപടികൾക്ക് മുൻപ് അന്തിമ ധാരണ ആകില്ല എന്ന് ഏതാണ്ട് ഉറപ്പായി .