തീവ്രവാദ ബന്ധം ഇല്ല; അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

ഭീകര ബന്ധം സംശയിച്ച് കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പോലീസ് വിട്ടയച്ചു.

ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് ഒരു തെളിവും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു.കൊച്ചി പോലീസിനു പുറമെ തമിഴ്നാട് ക്യൂ ബ്രാഞ്ചും ദേശീയ അന്വേഷണ ഏജൻസിയും റഹീമിനെ ചോദ്യം ചെയ്തിരുന്നു.

ആവശ്യമെങ്കിൽ റഹീമിനെ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ദിവസത്തിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അബ്ദുൾ ഖാദർ റഹീമിനെ വിട്ടയച്ചത്.

കൊച്ചി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കു പുറമെ തമിഴ്നാട് ക്യൂ ബ്രാഞ്ചും എൻ ഐ എ യും റഹീമിനെ ചോദ്യം ചെയ്തിരുന്നു.

തമിഴ്നാട്ടിലേയ്ക്ക് നുഴഞ്ഞു കയറിയെന്ന് കരുതുന്ന ലഷ്ക്കർ ഭീകരർക്ക് സഹായം നൽകിയെന്ന സംശയത്തെ തുടർന്നാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.

ഇയാൾക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിച്ചിരുന്നു. ഏതാനും ദിവസം മുൻപ് ബഹറിനിൽ നിന്ന് നാട്ടിലെത്തിയ റഹീം തന്നെ പോലീസ് പിന്തുടരുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം കീഴടങ്ങാനായി കൊച്ചിയിലെ കോടതിയിൽ എത്തുകയായിരുന്നു.

എന്നാൽ കീഴടങ്ങും മുൻപ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വിവിധ അന്വേഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിയിക്കാനായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതെ തുടർന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് മടങ്ങി. ഇതിനു പുറകെ അബ്ദുൾ ഖാദർ റഹീമിനെയും പോലീസ് വിട്ടയക്കുകയായിരുന്നു.

റഹീമിന്റെ വീട്ടുകാർ എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.അതേസമയം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് റഹീമിനെ പോലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here