ദുരന്തബാധിതർക്ക് കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ

ദുരന്തബാധിതർക്ക് വീണ്ടും കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം നഗരസഭയുടെ 60 അംഗ ഡിസാസ്റ്റർ റിസ്പോൺസ് ആന്റ് മാനേജ്മെന്റ് ടീം യാത്ര തിരിച്ചു.വാട്ടർ ടാങ്കുകൾ ,ജനറേറ്റർ, ഫോഗിംങ് മെഷീനുകൾ, മാലിന്യം വേർതിരിച്ച് ശുദ്ധീകരിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ശുചീകരണ ഉപകരണങ്ങൾ, തുടങ്ങി എല്ല വിധ സജ്ജീകരണങ്ങളും സംഘം കരുതിയിട്ടുണ്ട്.

7 വാഹനങ്ങളിലായാണ് ഡിസാസ്റ്റർ റിസ്പോൺസ് ആന്റ് മാനേജ്മെന്റ് ടീം യാത്ര തിരിച്ചത്. 25 മുതൽ മൂന്ന് ദിവസത്തേക്ക് , സംഘം നിലമ്പൂരിൽ തങ്ങി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും.

ഹെൽത്ത് വിഭാഗം ജീവനക്കാരും തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന സംഘം യാത്ര തിരിച്ചത്. കഴക്കൂട്ടത്തു നിന്നും മേയർ വി.കെ.പ്രശാന്ത് ടീമിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here