ജീവിതത്തിന്റെ ട്രാക്കില്‍ പ്രാരബ്ധങ്ങളോട് പോരാടി മുന്‍ കായികതാരം

ജീവിത പ്രാരബ്ധങ്ങളോട് പടവെട്ടി കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുകയാണ് പയ്യന്നൂർ സ്വദേശിനി തോലാട്ട് സരോജിനി. ലോട്ടറി വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്ന സരോജിനി ബ്രൂണൈയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം ഉൾപ്പെടെ രാജ്യത്തിന് വേണ്ടി രണ്ട് മെഡലുകൾ നേടി അഭിമാനമായി. നിരവധി ദേശീയ അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് അൻപത് വയസ്സ് പിന്നിട്ട സരോജിനി.

ജീവിത സാഹചര്യങ്ങളോട് പട വെട്ടിയും പ്രായം തളർത്താത്ത അമ്മവീര്യവും കൈമുതലാക്കിയും കായിക രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് സരോജിനി. ഇത്തവണ ബ്രൂണൈയിൽ നടന്ന ലോക ഓപ്പൺ മാസ്റ്റേഴ്സ് മീറ്റിൽ 3 കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണവും 800 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടിയാനയിരുന്നു മടക്കം. മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന് സർക്കാർ സഹായം ഇല്ലാത്തതിനാൽ സ്വന്തമായി പണം കണ്ടെത്തി വേണം മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നത് എന്നതാണ് പ്രധാന വെല്ലുവിളി. നിരവധി പേരുടെ സഹായം കൊണ്ടാണ് സരോജിനിക്ക് ഇത്തവണ ലോക മീറ്റിൽ പങ്കെടുക്കാനായത്.

2010 ൽ തുടങ്ങിയതാണ് ലോക മാസ്റ്റേഴ്സ് മീറ്റുകളിൽ സരോജിനിയുടെ മെഡൽ കൊയ്ത്ത്. ഇതിനോടകം ഫ്രാൻസ് സ്പെയിൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മീറ്റുകളിൽ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടി. സ്വന്തമായി പരിശീലകൻ പോലും ഇല്ലാതെ ജോലിയുടെ ഒഴിവ് സമായങ്ങളിൽ പരിശീലനത്തിന് സമയം കണ്ടെത്തിയാണ് സരോജിനി ഈ നേട്ടങ്ങൾ കൊയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here