മകളെ കാണാനെത്തിയ പിതാവിനെ മകനും,സുഹൃത്തും, ഭാര്യ പിതാവും ചേര്‍ന്ന്‌ കെട്ടിയിട്ടു മർദ്ദിച്ചു

കൊല്ലം കൊട്ടാരക്കരയിൽ മകളെ കാണാനെത്തിയ അച്ഛനെ മകനും,സുഹൃത്തും, ഭാര്യ പിതാവും കെട്ടിയിട്ടു മർദ്ദിച്ചു. അമ്പലപ്പുറം അരുൺഭവനത്തിൽ ബാബു (47)നാണു ക്രൂര മർദ്ദനമേറ്റത്. ബാബുവിനെ അവശനിലയിൽ കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മകളെ കാണാൻ അകന്നു കഴിയുന്ന ഭാര്യ വീട്ടിൽ ചെന്നപ്പോൾ ഇദ്ദേഹത്തിന്റെ മകൻ അരുൺ (20) മകന്റെ സുഹൃത്ത് വിഷ്ണു, ബാബുവിന്റെ ഭാര്യ പിതാവ് പുരുഷോത്തമൻ (70) എന്നിവർ ചേർന്നാണ് മർദിച്ചത്.

ബാബുവിന് മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ദീർഘകാലമായി ബാബുവും ഭാര്യയും അകന്നാണ് കഴിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here