ഈ പാർട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമെന്ന് സി.പി.ഐ.എം കുടുംബ സംഗമത്തിൽ നവ്യാ നായർ

ഗുരുവായൂർ തൈക്കാട് സി.പി.എം വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സം​ഗമത്തിലാണ് നവ്യാ നായർ പങ്കെടുത്തത്.നവ്യ നായർ എത്തിയതോടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും ആവവേശമായി.

ഈ പാർട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമാണെന്ന് പറഞ്ഞുള്ള നവ്യ നായരുടെ പ്രസംഗം കൂടിയായതോടെ കുടുംബസംഗമം ആവേശകരമായി. കുടുംബസംഗമം സി.പി.ഐ.എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

പി ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത്, കെ.ആർ സൂരജ്, കെ.എൻ രാജേഷ്, എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News