വയനാട്‌ പുത്തുമലയിൽ രണ്ട്‌ ദിവസത്തിനുശേഷം ഇന്ന് തിരച്ചിൽ തുടരും.എൻ ഡി ആർ എഫ്‌ സംഘം മടങ്ങിയെങ്കിലും മറ്റ്‌ സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരുമാണു തിരച്ചിൽ നടത്തുക.

കാണാതായ അഞ്ചുപേരിൽ ഒരാളായ ഹംസ എന്നയാൾക്കുവേണ്ടി സംശയമുള്ള സ്ഥലങ്ങളിലായിരിക്കും ഇത്‌. പുത്തുമല ദുരന്തത്തിൽ മരിച്ച 12പേരുടെ മൃതദേഹങ്ങളാണു ഇതുവരെ കണ്ടെത്തിയത്‌.

രണ്ടു മൃതദേഹങ്ങളുടെ ഡി എൻ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മേപ്പാടിയിൽ ഇന്നും യോഗം നടക്കും.