ഇടുക്കി-കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത്. മധുര സ്വദേശിയായ ഡ്രൈവർ ഭൂമിരാജൻ, സുഹൃത്തുക്കളായ ദിനേശൻ,സുബ്രഹ്മണ്യം എന്നിവരാണ് മരണപ്പെട്ടത്.

തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പുലർച്ചെയാണ് സംഭവം.

മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.