മോദി സ്തുതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി; തരൂരിനെ കടന്നാക്രമിച്ച് കെ മുരളീധരന്‍

മോദി സ്തുതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി. തരൂരിനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍. നേതാക്കള്‍ തുടര്‍ച്ചയായ മോദി സ്തുതി നടത്തിയിട്ടും ചെറുവിരല്‍ അനക്കാതെ ഹൈക്കമാന്‍ഡും, കെപിസിസി നേതൃത്വവും, നേതൃ്ത്വത്തിന്‍റെ നിലപാടിനെതിരെ അണികള്‍ കടുത്ത നിരാശയില്‍.

മുന്‍ കേന്ദ്രമന്ത്രിയും , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയാറം രമേശ് തുടക്കമിട്ട മോദി സ്തുതി മറ്റൊരു കോണ്‍ഗ്രസ് നേതാവായ മനു അഭിഷേക് സിങ്ങ് വി ഏറ്റുപിടിച്ചതോടെയാണ് വിമര്‍ശനത്തിന് കളം ഒരുങ്ങിയത്. ഇതിന് പിന്നാലെ കേരളത്തിലും അതിന്‍റെ അലയൊലികള്‍ ആഞഅഞടിക്കുകയാണ് . ശശി തരൂര്‍ മോദിയെ പിന്തുണച്ച് രംഗത്തെത്തിയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സംസ്ഥാന നേതൃത്വം തരൂരിനെ തിരുത്താന്‍ ശ്രമിച്ചെങ്കിലും , എന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന മുഖത്തടിച്ച മറുപടിയാണ് തരൂര്‍ തിരിച്ച് നല്‍കയിത്. ഇതിന് പിന്നാലെ വീണ്ടും തരൂരിനെ കടന്നാക്രമിച്ച് കെ .മുരളീധരന്‍ രംഗത്തെത്തി

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്തിതിന് പിന്നാലെയാണ് മുന്‍പ് പലകേസികളിലും ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി മോദി സ്തൂതി നടത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിനെതിരെ ചെറുവരലനക്കാന്‍ ഹൈക്കമാന്‍ഡിന്‍റിന് ശേഷി ഇല്ല എന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുന്നത്.

കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ വിപ്പ് നല്‍കേണ്ട എംപി തന്നെ എതിര്‍പാളയത്തിനൊപ്പം ചേര്‍ന്നതും, ജ്യോതിരാദിത്യ സിന്‍ഹ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയതും സമീപദിവസങ്ങളിലാണ്. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കാള്‍ മോദി സ്തൂതി നടത്തുന്നതില്‍ കോണ്‍ഗ്രസ് അണികള്‍ അസ്വസ്ഥരാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here