മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിക്കും. അതേ സമയം മൻമോഹൻ സിംഗിന് സിആർപിഎഫ് സുരക്ഷ തുടരും.നേരത്തെയുള്ള കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് കേന്ദ്ര തീരുമാനം. അതേ സമയം വീണ്ടും രാജ്യസഭംഗമായി തെരഞ്ഞെടുക്കപ്പെട്ട മൻമോഹൻ സിംഗിന് എസ്പിജി സുരക്ഷ ആവശ്യമുണ്ടെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ തന്നെ വെളിപ്പെടുത്തൽ.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ മൂന്ന് മാസം കൂടി സുരക്ഷ നീട്ടിനല്കാൻ തീരുമാനമായിരുന്നു. എന്നാൽ ഈ മൂന്ന് മസകാലവധി ഇന്നലെ അവസാനിച്ചു. ഇതോടെയാണ് മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിക്കുന്നത്. അതേ സമയം സിആർപിഎഫ് സുരക്ഷ തുടരുകയും ചെയ്യും. മുൻപ്രധാനമന്ത്രിയുടെ സുരക്ഷ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് സാങ്കേതികമായി അധികാരമുണ്ടെങ്കിലും അത്തരം ഒരു കീഴ്വഴക്കം ഇല്ലെന്നതാണ് വസ്തുത.

മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയുടെ സുരക്ഷ പിൻവലിക്കാൻ യുപിഎ സർക്കാർ പോലും തായാറായിരുന്നില്ല. രോഗബാധയെ തുടർന്ന് കിടപ്പിലായിരുന്ന വാജ്പേയിയെക്കാളും ഒരുപാട് യാത്ര ചെയ്യുകയും, പൊതുപരിപാടികളിൽ പങ്കെടുക്കുകയും, വീണ്ടും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മൻമോഹൻ സിങിനാണ് സുരക്ഷ ആവശ്യമെന്ന് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നുണ്ട്.ഈ സാഹചര്യത്തിൽ മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിണവലിക്കുന്നത് മോഡി സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും ശക്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News