കര്‍ണ്ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയുള്ള സ്പീക്കറുടെ നടപടി; ഹർജികൾ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ചത്.

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ഹർജി മെൻഷൻ ചെയ്യേണ്ടിയിരുന്നതെങ്കിലും ജൂനിയറാണ് മെൻഷൻ ചെയ്തത്. കഴിഞ്ഞ മാസം 27, 28 തീയതികളിലായാണ് 14 കോണ്ഗ്രസ് വിമതരെയും 3 ജെഡിഎസ് വിമതരെയും എംഎൽഎ സ്ഥാനത്ത് നിന്ന് സ്‌പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയത്.

ഇവർ പാർട്ടി അനുമതി ഇല്ലാതെ രാജി സമർപ്പിച്ചതിനെ തുടർന്ന് കുമാരസ്വാമി സർക്കാരിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here