നവതിയുടെ നിറവില്‍ എംഎം ലോറന്‍സ്‌; നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ

മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിൻെറ നവതി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ത്യാഗനിർഭരമായ പഴയ തലമുറയുടെ രാഷ്ട്രീയ പ്രവർത്തനശൈലി പുതിയ തലമുറ അറിഞ്ഞാൽ മാത്രമേ നവതി ആഘോഷങ്ങൾക്ക് പ്രസക്തിയുള്ളു എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. കൊച്ചി പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫസർ എം കെ സാനു അധ്യക്ഷനായി.

ഏഴര പതിറ്റാണ്ടു പഴക്കം ഉണ്ട് എം എം ലോറൻസ് എന്ന പൊതുപ്രവർത്തകന്റെ വിശ്രമ രഹിത രാഷ്ട്രീയ ജീവിതത്തിന്. അടിയന്തരാവസ്ഥ കാലത്തും ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും ഉൾപ്പെട്ട് കൊടിയ പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് എം എം ലോറൻസ് രാഷ്ട്രീയ കേരളചരിത്രത്തിലെ ഭാഗമാകുന്നത്. മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ എം എം ലോറൻസിന്റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചതും ഇതുതന്നെയായിരുന്നു.

ഒരു വ്യക്തി തങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത് എന്ന ജനത്തിന്റെ ബോധ്യമാണ് അയാളുടെ നവതി ആഘോഷമെന്നും പഴയ തലമുറയുടെ ത്യാഗ നിർഭരമായ രാഷ്ട്രീയപ്രവർത്തനം പുതിയ തലമുറ പഠിക്കേണ്ടത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ എം കെ സാനു അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എന്നിവരും പി രാജീവ്, സി എൻ മോഹനൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News