‘ഫൈനൽസ്’ ഓണത്തിന്; ഒളിമ്പിക്‌സിന് തയാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷ വിജയൻ

ഹിറ്റ് ചിത്രം ജൂണിനു ശേഷം രജീഷ വിജയന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഫൈനല്‍സ്’. നവാഗതനായ പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സൈക്ലിസ്റ്റ് സ്‌പോര്‍ട്‌സ് ചിത്രം കൂടിയാണ് ‘ഫൈനൽസ്’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബർ ആറിന് ചിത്രം പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News