
കേരളത്തിന്റെ സ്വന്തം ഫുട്ബാള്‍ സൂപ്പർതാരം ഐ.എം വിജയന്‍ നിര്‍മിക്കുന്ന ‘പാണ്ടി ജൂനിയേഴ്സ്’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടീസർ പുറത്തു വിട്ടത്. നവാഗതനായ ദീപക് ഡിയോന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാണ്ടി ജൂനിയേഴ്സിന്റെ കഥ ഒരുക്കിയത് ദിപിൻ മാനന്തവാടിയാണ്.
ഫുട്‌ബോളിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പാണ്ടി ജൂനിയേഴ്സ് ഒരുങ്ങുന്നത്. ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാല താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നവംബറിൽ പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here