പാകിസ്‌ഥാൻ ഭീകരർക്ക്‌ വേണ്ടി ചാരപ്പണി: മുൻ ബജ്‌റംഗ്‌ ദൾ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പാകിസ്ഥാനിലെ ഭീകര സംഘടനയില്‍നിന്ന് പണം വാങ്ങി ചാരപ്പണി നടത്തിയ കേസില്‍ മുന്‍ ബജ്റംഗ്ദള്‍ നേതാവടക്കം നാലുപേരെ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബല്‍റാം സിംഗ്, സുനില്‍ സിംഗ്, ശുഭം മിശ്ര എന്നിവരെയാണ് സത്ന പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ പൊലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.

2017ലും പാക് സംഘടനയില്‍നിന്ന് പണം വാങ്ങിയതിന് ബല്‍റാം സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ കേസില്‍ അറസ്റ്റിലായത്.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി പ്രതികള്‍ ബന്ധപ്പെട്ടതിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടുയുള്ള തെളിവുകൾ ലഭിച്ചതായും പൊലീസ്‌ പറഞ്ഞു. ഐപിസി 123 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.രാജ്യവ്യാപകമായ ലോട്ടറി തട്ടിപ്പ് കേസിലും പ്രതിയായിരുന്നു ബല്‍റാം സിംഗ്.ഭീകരവാദികളില്‍നിന്ന് പണം വാങ്ങിയവര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News