ഹൈസ്‌കൂള്‍ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; തൊട്ടുപിന്നാലെ നവദമ്പതികളെ കാത്തിരുന്നത് ദാരുണാന്ത്യം

ഹൈസ്‌കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലേക്കുമ്പോള്‍ നവദമ്പതികളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.വിവാഹചടങ്ങിനുശേഷം ഇരുവരും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. യു.എസിലെ ടെക്സാസില്‍ ഓറഞ്ച് കൗണ്ടിയിലുണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ ഹാര്‍ലി(19)യും റിഹാന(20)യും കൊല്ലപ്പെട്ടത്.

ഹൈസ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന ഹാര്‍ലിയും റിഹാനയും വെള്ളിയാഴ്ചയാണ് വിവാഹിതരായത്. ചടങ്ങിന് ശേഷം നവദമ്പതികളും കുടുംബാംഗങ്ങളും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഹാര്‍ലിയും റിഹാനയും സഞ്ചരിച്ച കാര്‍ ഹൈവേയിലേക്ക് പ്രവേശിന്നതിനിടെ അതുവഴിയെത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ഹാര്‍ലിയുടെ മാതാവിന്റെയും സഹോദരിയുടെയും കണ്‍മുന്നില്‍ തന്നെയായിരുന്നു അപകടം സംഭവിച്ചതും.

‘എന്റെ കൈകളില്‍ പുരണ്ട അവന്റെ രക്തം ഇപ്പോഴുമുണ്ട്. ആ ദൃശ്യങ്ങള്‍ ഇനിയുള്ള ജീവിതത്തിലും വേട്ടയാടും. എന്റെ കണ്‍മുന്നിലാണ് എന്റെ കുട്ടികള്‍ കൊല്ലപ്പെട്ടത്. ഒരിക്കലും മറക്കാനാകില്ല. ഓരോ രാത്രിയും എന്റെ കുഞ്ഞ് കൊല്ലപ്പെടുന്ന ദൃശ്യങ്ങള്‍ ഞാന്‍ കാണും’- നിറകണ്ണുകളോടെ ഹാര്‍ലിയുടെ മാതാവ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓറഞ്ച് കൗണ്ടി പോലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here