പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; പതിനഞ്ചുകാരന്‍ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു

പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ് സംഭവം. രാമങ്കരി വേഴാപ്ര സ്വദേശി ജീവന്‍ ഗിരീഷ് (15) ആണ് മരിച്ചത്.

കാവാലം ടെക്നിക്കല്‍ സ്‌കൂളിലെ 9 -ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാവാലത്ത് അമ്മ വീട്ടില്‍ നിന്നാണ് ജീവന്‍ പഠിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ പരീക്ഷ തുടങ്ങാനിരിക്കെ പഠിക്കാതെ വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരുന്ന ജീവനെ ഇന്നലെ അമ്മൂമ്മ വഴക്ക് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ജീവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

അമ്മൂമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കാവാലത്തെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടുകാര്‍ എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ സ്‌കൂള്‍ അധികൃതരാണ് ക്ലാസ്മുറിയില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വാതില്‍ ഇല്ലാത്ത ക്ലാസ് മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പു പൈപ്പിലാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. വീടു വിട്ടിറങ്ങിയ ജീവന്‍ രാത്രി 9 മണിയോടെ സ്‌കൂളിലെത്തി ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel