തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പാളുന്നു

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പാളുന്നു.
ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി അജ്മാന്‍ കോടതിയില്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരനായ നാസില്‍ അബ്ദുല്ലയും ഹാജരായി.

കോടതിയില്‍ പ്രോസിക്യൂഷന്‍ തന്നെ ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഒത്തു തീര്‍പ്പ്‌ തുക അപര്യാപ്തമാണെന്നു പറഞ്ഞു നാസില്‍ അബ്ദുള്ള ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല.

അതെ സമയം കേസില്‍ ഹാജരാക്കിയ ചെക്ക് മോഷണം പോയതാണെന്ന് തുഷാറിന്റെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ നേരത്തെ ഇത് സംബന്ധിച്ച് പരാതി നല്കിയിരുന്നോ എന്ന് പ്രോസിക്യൂഷന്‍ ആരാഞ്ഞു. ഇല്ല എന്നായിരുന്നു തുഷാറിന്റെ അഭിഭാഷകരുടെ മറുപടി.

യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും.

തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.

കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യു എ ഇ വിട്ടു പോകാനാകില്ല.

എന്നാല്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ നാസില്‍ അബ്ദുല്ലയുടെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും തുഷാറിന്റെ ബന്ധുക്കള്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News