മലബാറിന്റെ പശ്ചാത്തലത്തിലുള്ള ഹ്രസ്വചിത്രം ‘ഒപ്പന’യുടെ ലിറിക്കല്‍ സോങ്ങ് റിലീസ് ഇന്ന്

മലബാറിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ സ്വദേശിയായ ഷഹദ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ഒപ്പന. പോസ്റ്റര്‍ റിലീസ് മുതല്‍ക്കേ ഏവരും ആകാംഷായോടെ നോക്കി കാണുന്ന ഒരു ചിത്രം കൂടിയാണിത്.

മലബാറിലെ ഒരു പ്രണയ കഥപറയുന്ന ചിത്രത്തിലെ ഒരു പാട്ട് ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇന്ന് സോങ് ലിറിക്കല്‍ വീഡിയോ വിനീതിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങുകയാണ്.

ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറില്‍ കെ പി രവിശങ്കറും, ശരത് എ ഹരിദാസനും നിര്‍മിച്ച ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു പ്രസാദാണ്. സംഗീതം ജോയല്‍ ജോണ്‍സ്, വരികള്‍ റ്റിറ്റൊ പി തങ്കച്ചന്‍, എഡിറ്റിംഗ് അജ്മല്‍ സാബു.

മിഥുന്‍, അതുല്യ, പ്രണവ് ദാസ്, അഞ്ജലി നായര്‍, സാംസണ്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിജയകൃഷ്ണന്‍, അബ്ദുറഹിമാന്‍ കടവത്ത്, ഷെരിഫ്, അഭിലാഷ് കാളിപ്പറമ്പില്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here