കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു; വിടപറഞ്ഞത് മകന്റെ വിയോഗമറിയാതെ

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ സിദ്ധാര്‍ഥ നേത്രാവതി പുഴയില്‍ ചാടിമരിച്ച വിവരം പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(96) അവസാന നിമിഷംവരെയും അറിഞ്ഞിരുന്നില്ല. സിദ്ധാര്‍ഥയുടെ മരണ സമയത്ത് ഗംഗയ്യ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയിലെത്തി പിതാവിനെ കണ്ട ശേഷമാണു സിദ്ധാര്‍ഥ മംഗളൂരുവിലെത്തി നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കിയത്. സിദ്ധാര്‍ഥയുടെ അമ്മ വാസന്തി ഹെഗ്‌ഡെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഏക മകന്‍ ജീവനൊടുക്കിയ വിവരം മരണം വരെയും ഗംഗയ്യയെ അറിയിച്ചിരുന്നില്ല.

സ്വന്തം മകന്‍ കാപ്പി വ്യാപാര രംഗത്തേക്കു വരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് കാപ്പി കര്‍ഷകനായിരുന്ന അച്ഛന്‍ ഗംഗയ്യ ആയിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ ഓഹരി വ്യാപാരമേഖലയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മൂന്നു ലക്ഷം രൂപ നല്‍കി സഹായിക്കുകയും ചെയ്തിരുന്നു്. ഒടുവില്‍ ഓഹരിക്കച്ചവടം മതിയാക്കി സിദ്ധാര്‍ഥ തിരികെ വന്നപ്പോള്‍ അച്ഛന്‍ തന്റെ കാപ്പിത്തോട്ടങ്ങളുടെ നടത്തിപ്പ് മകനെ ഏല്‍പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News