അഭയ കേസ്: സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ സാക്ഷി കൂറുമാറി

അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ ആരംഭിച്ചതിന് പിന്നാലെ സാക്ഷി കൂറുമാറി. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ അഭയക്കൊപ്പം ഉണ്ടായിരുന്ന കോണ്‍വെന്റിലെ അഭയയുടെ സഹവാസിയായ സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.

അഭയ ശിരോവസ്ത്രം ധരിച്ചിരുന്നോ എന്ന് ഓര്‍മ്മയില്ലെന്നും അടുക്കളയിലെ പാത്രങ്ങള്‍ വീഴുന്ന അസ്വഭാവികമായ ശബ്ദങ്ങള്‍ കേട്ടില്ലെന്നും പട്ടി കുരയ്ച്ചതായി ഓര്‍ക്കുന്നില്ലെന്നും അനുപമ മൊഴി മാറ്റി. അനുപമ കൂറ് മാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു.

അഭയ കേസിലെ നിര്‍ണായക സാക്ഷിയും, കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അഭയയുടെ അടുത്ത മുറിയിലെ താമസക്കാരിയുമായ സിസ്റ്റര്‍ അനുപമയാണ് വിചാരണയുടെ ആദ്യ ദിവസം കൂറു മാറിയത്. അഭയ കൊല്ലപ്പെടുന്നതിന് എതാനും മണിക്കൂര്‍ മുന്‍പ് നേരില്‍ കണ്ട സാക്ഷിയാണ് അനുപമ.

കൊലപാതകം നടക്കുന്ന ദിവസം രാവിലെ 4 മണിക്ക് അഭയ തന്നെ പഠിക്കുന്നതിനായി വിളിച്ച് എണീപ്പിച്ചു എന്നും, പുലര്‍ച്ചെ 5 വരെ തങ്ങള്‍ ഇരുവരും പഠിച്ചുവെന്നും ശേഷം ഉറങ്ങാനായി മുറിയിലേക്ക് പോയെന്നും അനുപമ മൊഴി നല്‍കി. എന്നാല്‍ പഠിക്കുന്ന സമയത്ത് അഭയക്ക് ശിരോവസ്ത്രം ഉണ്ടായിരുന്നതായി നേരത്തെ സിബിഐക്ക് നല്‍കിയ മൊഴികോടതിയില്‍ അനുപമ തിരുത്തി.

അഭയ ശിരോവസ്ത്രം ധരിച്ചിരുന്നതായി ഓര്‍ക്കുന്നില്ലെന്ന് അനുപമ മൊഴി മാറ്റി. അടുക്കളയില്‍ നിന്ന് പാത്രങ്ങള്‍ വീഴുന്ന അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടില്ലെന്നും, പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടുവോ എന്ന് മറന്ന് പോയതായും അനുപമ മൊഴി മാറ്റി. കേസിലെ അന്‍പതാം സാക്ഷിയാണ് സിസ്റ്റര്‍ അനുപമ. മുന്‍പ് നല്‍കിയ മൊഴിക്ക് വിരുദ്ധമായി മൊഴിനല്‍കിയ അനുപമയെ കോടതി കൂറ് മാറിയതായി പ്രഖ്യാപിച്ചു.

പ്രോസിക്യൂഷന്‍ സാക്ഷിയായ അനുപമ കൂറ് മാറിയ പശ്ചാത്തലത്തില്‍ അനുപമയെ ഇനി വിസ്തരിക്കുക സിബിഐ അഭിഭാഷകനാവും. നീണ്ട 27 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയക്കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ആരംഭിച്ച ദിവസം തന്നെ കേസിലെ സാക്ഷി കൂറ് മാറിയത് പ്രോസിക്യൂഷന് ക്ഷീണമായി.

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സിബിഐ കോടതിയില്‍ ഹാജരായിരുന്നു. പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാമന്‍പിളളയാണ് ഹാജരാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News